Marley And Me

Marley And Me Marley And Me

Crank:High Voltage

Crank:High Voltage Crank:High Voltage

WATCHMEN - The Movie

WATCHMEN - The Movie WATCHMEN - The Movie

Bedtime Stories

Bedtime Stories Bedtime Stories
Latest News

“ഒപ്പുമരവും“ ബ്ലോഗര്‍മാരും

Posted by Mahesh on Tuesday, May 3, 2011 , under | comments (0)




“ഒപ്പുമരവും“ ബ്ലോഗര്‍മാരും

കാസര്‍ഗോട്ടെ  എന്റോസള്‍ഫാന്‍ ബാധിത പ്രദേശത്തേക്ക് ഒരു യാത്ര നടത്തണമെന്ന ആശയം മുന്നോട്ട് വച്ചത് കടത്തനാടനാണ്. ഡി.പ്രദീപ്കുമാറുമായും, ഷാജിമുള്ളൂക്കാരന്‍ , ഗള്‍ഫിലുള്ള മണിക്കുട്ടി മഹേഷുമായും ആശയം സംസാരിച്ചതിനു ശേഷം കടത്തനാടന്‍ ചിത്രകാരനെ വിളിച്ച് അറിയിക്കുകയും, കേട്ടപാടെ... എങ്കില്‍ ഈ മെയ് ഒന്നിനു തന്നെയാകട്ടെ എന്ന് ചിത്രകാരന്‍ സമയം നിശ്ചയിക്കുകയുമാണുണ്ടായത്. വടകരയില്‍ നിന്നും അഞ്ചുപേര്‍ എന്തായാലും ഉണ്ടാകുമെന്ന് കടത്തനാടന്‍ ഉറപ്പു പറയുമ്പോള്‍ പിന്നൊന്നും നോക്കേണ്ട കാര്യമില്ലല്ലോ! അങ്ങനെ, അന്നുതന്നെ ബ്ലോഗ് അക്കാദമിയില്‍ ഒരു അറിയിപ്പ് പോസ്റ്റും ഇട്ടു. അതിനെത്തുടര്‍ന്ന് കുറെപേര്‍ ബന്ധപ്പെട്ടെങ്കിലും പലര്‍ക്കും പെട്ടെന്നായതുകൊണ്ട് യാത്രയില്‍ പങ്കെടുക്കാനായില്ല. സാവകാശം വേണ്ടവര്‍ക്ക് സാവകാശം പോകാനും കാസര്‍ഗോഡും, പ്രശ്നബാധിത ജനങ്ങളും അവിടത്തന്നെ നിലനില്‍ക്കുന്നതിനാല്‍ വിഷമിക്കേണ്ടതില്ലെന്നും, അടുത്ത ട്രിപ്പിന് പോകാമെന്നും പറഞ്ഞു. മാത്രമല്ല, പാലക്കാട്ടെ മുതലമടയിലെ മാങ്ങാകൃഷിയും, ഇടുക്കിയിലെ ഏലത്തോട്ടങ്ങളുമെല്ലാം ഭാവിയിലെ കാസര്‍ഗോഡായി വികസിച്ചുകൊണ്ടിരിക്കുകയുമാണല്ലോ. അങ്ങനെ, മലപ്പുറം ജില്ലയില്‍ നിന്നും വിചാരവും, കൊട്ടോട്ടിയും,ഫൈസു മദീനയും, വടകരയില്‍ നിന്നും കടത്തനാടന്റെ നേതൃത്വത്തിലുള്ള അഞ്ചഗ സംഘവും, കാഞ്ഞങ്ങാട് ബേക്കലില്‍ നിന്നുള്ള വിജയരാജനും,കണ്ണൂരില്‍ നിന്നുള്ള ചിത്രകാരനും എന്‍ഡോസള്‍ഫാന്‍ ബാധിതപ്രദേശങ്ങള്‍ നേരില്‍ കാണാനായി പുറപ്പെട്ടു. കണ്ണൂരില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള കാസര്‍ഗോട്ടേക്ക് പുറപ്പെടുമ്പോള്‍ അവിടെ പരിചയക്കാരാരെങ്കിലും വേണമല്ലോ. പരസ്യ ഏജന്‍സികളുടെ സംഘടനയായ കെത്രിഎ യുടെ ജില്ലഭാരവാഹിയായ അനീഷിനോട് കാര്യം പറഞ്ഞൂ. സ്ഥലത്തെ സാമൂഹ്യപ്രവര്‍ത്തകരായ വത്സലന്‍ മാസ്റ്ററുടേയും, കെ.എസ്.അബ്ദുള്ളയുടേയും, ഉത്തരദെശം സായാഹ്ന പത്രത്തിന്റെ ഉടമയുടേയും സഹായം ഉറപ്പുവരുത്താന്‍ അനീഷ് സഹായിച്ചു. കാസര്‍ഗോട്ട് പട്ടണത്തില്‍ നിന്നും 35 കിലോമീറ്ററോളം അകലെയായി കര്‍ണ്ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശത്തേക്കു പോകാന്‍ വിജയന്‍ എന്ന സഹൃദയന്റെ വാഹന സൌകര്യവും വത്സേട്ടന്‍ ഏര്‍പ്പാടുചെയ്തുതന്നു. കാസര്‍ഗോഡ് ഒപ്പുമരച്ചുവട്ടില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി മൂന്നുദിവസം നിരാഹാരം കിടന്ന് കാസര്‍ഗോട്ടുകാരുടെ ഹൃദയത്തിലിടംനേടിയ മലപ്പുറത്തുകാരായ രണ്ടു ഡിഗ്രി വിദ്യാര്‍ത്ഥികളേയും ഞങ്ങള്‍ക്ക് കൂട്ടിനു കിട്ടി. ഈ യാത്ര ആരേയും ബോധ്യപ്പെടുത്താനായിരുന്നില്ല, ഞങ്ങള്‍ക്ക് കീടനാശിനികളുടെ ദുരിതത്തെ സ്വയം കണ്ട് ബോധ്യപ്പെടുന്നതിനായിരുന്നു. കെ.എസ്.അബ്ദുള്ള എന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമര പ്രവര്‍ത്തകന്‍ തന്നെയാണ് ഞങ്ങള്‍ക്ക് ഗൈഡായി കൂടെവന്നത്. അദ്ദേഹത്തോടും, വത്സലന്‍ മാഷോടും,വിജയനോടും,അനീഷിനോടും നന്ദി രേഖപ്പെടുത്തട്ടെ. നൂറുകണക്കിനു വീടുകളിലായി വളരെയധികം മനുഷ്യര്‍ ഇവിടെ എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്നവരായുണ്ടെങ്കിലും, ചിലരെങ്കിലും അത് പുറത്തുകാണിക്കാതെ ജീവിക്കുന്നവരുമുണ്ട്. അവരെ ഒഴിവാക്കി, കാണുന്നതില്‍ വിഷമമില്ലാത്തവരെ മാത്രമായി കണ്ടു വിവരങ്ങള്‍ അന്വേഷിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്ന സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മയായഎന്‍‌വിസാഗിന്റെ പ്രവര്‍ത്തകരായ എം.എ.റഹ്‌മാന്‍ മാഷുമായോ, വത്സലന്‍ മാഷുമായോ താല്‍പ്പര്യമുള്ള മനുഷ്യ സ്നേഹികള്‍ക്ക് ബന്ധപ്പെടാം. മെയ് 1 ന് ബ്ലോഗര്‍മാര്‍ സഞ്ചരിച്ച വഴികളിലെ ചില ദൃശ്യങ്ങള്‍ താഴെ കൊടുക്കുന്നു.
35 കിലോ മീറ്റര്‍ ദൂരെയുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശത്തിന്റേയും, ജനങ്ങളുടേയും സാന്നിദ്ധ്യം കാസര്‍ഗോഡ് നഗര മധ്യത്തില്‍ സജീവമാക്കുന്നതിനും , എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിനു ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുമായി കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള തണല്‍ വൃക്ഷത്തെ ബാനറുടുപ്പിച്ച് , ജനങ്ങളുടെ ധാര്‍മ്മിക പിന്തുണയുടെ കയ്യൊപ്പുകളണിഞ്ഞ് നില്‍ക്കാന്‍ ഭാഗ്യം ലഭിച്ച “ഒപ്പു മരം” . ഏപ്രില്‍ 29 ന് എന്‍ഡോസള്‍ഫാന്‍ ലോകവ്യാപകമായി നിരോധിച്ച സ്റ്റോക്ക് ഹോം പ്രഖ്യാപനം വന്ന സമയം ഒപ്പുമരച്ചുവട്ടില്‍ കാസര്‍ഗോട്ടുകാര്‍ വിജയമാഘോഷിച്ചിരുന്നു. അതുകൊണ്ടുതന്നെ “ഒപ്പുമരം” ചരിത്രത്തിന്റെ ഭാഗമാണ്. 
കടത്തനാടന്‍ “ഒപ്പുമരച്ചുവട്ടില്‍”
വടകരയിലെ ശശിമാഷും കൂട്ടുകാരും, ഒപ്പുമരത്തെ തലയില്‍ താങ്ങുന്ന വിചാരത്തേയും കാണാം.  
വത്സലന്‍ മാഷ്, വിചാരം, കൊട്ടോട്ടി, വിജയരാജന്‍
മൂന്നു ദിവസം നിരാഹാരം കിടന്ന മലപ്പുറത്തുകാരന്‍ കുട്ടിപത്രം എഡിറ്റര്‍(സ്വന്തം നിലയില്‍ പത്രം ഇറക്കിയ ഒരു ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.) , കൂടെ വിചാരം. 
വിജയന്‍, വിജയ രാജ്, കെ.എസ്.അബ്ദുല്ല
ബ്ലോഗര്‍മാര്‍ 
കെ.എസ്.അബ്ദുള്ള എന്‍ഡോസള്‍ഫാന്‍ കലക്കി സ്പ്രേ കെയ്തിരുന്ന പ്ലാന്റേഷന്‍ തൊഴിലാളിയുടെ ഇപ്പോഴത്തെ രോഗാതുരമായ അവസ്ഥയെ വിവരിക്കുന്നു.
ഒരു ദുരിത ബാധിത
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഉടമകളായ സര്‍ക്കാരിന് ഇവരുടെ ജീവിതം നരഗതുല്യമാക്കിയതില്‍ നേരിട്ടുള്ള പങ്കുണ്ട്.
ആറു കുട്ടികളുള്ളതില്‍ രണ്ടു പേര്‍ രോഗബാധിതരാണ്. ഡി.എന്‍.എ.ക്കകത്തു കയറിപ്പറ്റുന്ന കീടനാശിനി ജീവിത കോണിയുടെ ഏതൊക്കെ അഴികളാണ് അറുത്തുമാറ്റിയിരിക്കുന്നതെന്ന് കാലത്തിനു മാത്രമേ പറയാനാകു

തല നിരന്തരം വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടി
പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജോലിക്കാരനായിരുന്നു. ഇപ്പോള്‍ മാറാവ്യാധികളുമായി മല്‍പ്പിടുത്തത്തിലാണ്. മുറ്റത്തെ ദൈവ പ്രതിഷ്ടകളുടെ അനുഗ്രഹങ്ങള്‍ ഫലിക്കുന്നില്ല.
വീട് കര്‍ണ്ണാടക അതിരിനകത്താണ്. കിണര്‍ കേരളത്തിനകത്തും.
ഓടിക്കളിക്കേണ്ട ബാല്യം
എന്‍ഡോസള്‍ഫാന്‍ വിഷലിപ്തമാക്കിയ ജീവിതം
കര്‍ണ്ണാടക അതിരില്‍ ഇത്തരം ഏഴോ എട്ടോ കശുമാവിന്‍ തോട്ടങ്ങളുണ്ട് കേരളത്തിന്റെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്  
ജനങ്ങളുടെ വഴിമുടക്കിയാണെങ്കിലും സത്യങ്ങാളെ പൊതുജനശ്രദ്ധയില്‍ നിന്നും മറച്ചു പിടിക്കാനായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചിരിക്കുന്ന മാര്‍ഗ്ഗതടസ്സങ്ങള്‍.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്റെ ചരിത്രം തന്നെ തങ്ങളുടെ തോട്ടങ്ങളില്‍ നിന്നും മായ്ച്ചുകളയാനുള്ള ശ്രമത്തിലാണ്.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കോംബൌണ്ടില്‍ തൊഴിലാളികള്‍ വിശ്രമിക്കുന്ന പുല്ലുമേഞ്ഞ വീടുകണ്ട് ബ്ലോഗര്‍മാര്‍ അവിടേക്കു കയറുകയാണ്.
അവര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തൊഴിലാളികളല്ലെന്നും, മരം മുറിക്കാന്‍ മാത്രം വന്നവരാണെന്നും....
പ്ലാന്റേഷന്‍ കോര്‍പ്പറെഷന്‍ തൊഴിലാളിയോട് ബ്ലോഗര്‍മാര്‍... എന്‍ഡോസള്‍ഫാന്‍ സ്പൃചെയ്തിരുന്നത് അത് വിഷമാണെന്ന് അറിഞ്ഞ്കൊണ്ടുതന്നെ ആയിരുന്നോ എന്ന്... !!!
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫീസുകള്‍


എന്‍ഡോസള്‍ഫാന്‍ വിഷം സൂക്ഷിച്ചിരുന്ന ടാങ്കു തേടി... കടത്തനാടന്‍
കോര്‍പ്പറേഷ്ന്‍ കോമ്പൌണ്ടിനു പിന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡു ചെയ്തിരുന്ന സമതലമായ പാറപ്പുറം. കശുമാവെല്ലാം വെട്ടിക്കളണ്ടത് കാണാം.
ഹെലിപ്പാഡും, എന്‍ഡോസള്‍ഫാന്‍ വിഷം നേര്‍പ്പിച്ചിരുന്ന ടാങ്കും.
വിഷടാങ്കിനു സമീപം വിചാരം
ഹെലികോപ്റ്ററില്‍ തളിക്കുന്നതിനായി  വിഷം കലക്കിയിരുന്ന ടാങ്ക്.
ഇവിടെ നിന്നും ഒരു അരുവി ഉത്ഭവിക്കുന്നുണ്ട്. വിഷം താഴ്വാരങ്ങളിലെ ജലാശയങ്ങളിലെത്തുന്നത് അങ്ങനെയാണ്.
മുറിച്ചുമാറ്റപ്പെട്ട കശുമാവുകള്‍
എന്‍ഡോസള്‍ഫാന്‍ ഇപ്പോഴും ഊറിക്കൂടിയിരിക്കുന്നുണ്ടാകാം.
താഴ്വാരത്തിലെ ജലാശയങ്ങളെ ചൂണ്ടിക്കാണിക്കുന്ന കെ.എസ്.അബ്ദുള്ള
മെയ് ഒന്നിന് കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതപ്രദേശം സന്ദര്‍ശിച്ച ബ്ലോഗര്‍മാര്‍ കെ.എസ്.അബ്ദുള്ളയോടൊപ്പം

............................................







.....................................

മെയ് 1 ന് ബ്ലോഗര്‍മാര്‍ കാസര്‍ഗോട്ടേക്ക്

Posted by Mahesh on Friday, April 29, 2011 , under | comments (1)




പ്രിയ ബ്ലോഗര്‍മാരെ,
ഈ വരുന്ന ഞായറാഴ്ച്ച (01-05-2011)എന്റോസള്‍ഫാന്‍ ദുരന്തഭൂമിയായ കാസര്‍ഗോട്ടെ ഗ്രാമങ്ങളിളേക്ക് ബ്ലോഗര്‍മാരുടേ ഒരു യാത്ര ബ്ലോഗ് അക്കാദമി സംഘടീപ്പിക്കുകയാണ്. പത്രമാധ്യമങ്ങളിലൂടേ എന്റോസല്‍ഫാന്‍ ദുരന്തത്തിന്റെ ചിത്രം നമുക്ക് ലഭിക്കുന്നുണ്ടെങ്കിലും, അതിലുപരി നേരിട്ടുള്ള അനുഭവമായി മാനവികതയെ നടുക്കുന്ന ഈ ഭീകരതയെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഉദ്ദേശിക്കുന്നത്. മെയ് 1 ന് രാവിലെ 10 മണിക്ക് കാസര്‍ഗോഡ് റെയില്‍‌വേ സ്റ്റേഷനില്‍ ഒത്തുകൂടിയതിനു ശേഷം ദുരന്തബാധിത പ്രദേശങ്ങളായ ഗ്രാമങ്ങളിലേക്ക് (ഏതാണ്ട് 35 കി.മി.ദൂരെ)വാടകക്കെടുത്ത വാഹനങ്ങളില്‍ യാത്ര തിരിക്കാം.ബ്ലോഗര്‍മാരായ നമുക്ക് ഈ പ്രശ്നത്തില്‍ എന്തൊക്കെ ചെയ്യാനാകുമെന്ന് ആലോചിക്കാനും, പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും ആരെങ്കിലും മുന്നിട്ടിറങ്ങണമെന്നത് പ്രധാനപ്പെട്ട കാര്യമായതിനാലാണ് ബ്ലോഗ് ശില്‍പ്പശാല എന്ന ഉദ്ദേശം മാത്രം ലക്ഷ്യവച്ച കേരള ബ്ലോഗ് അക്കാദമി ഈ യാത്ര സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള എല്ലാ ബ്ലോഗര്‍മാര്‍ക്കും ഈ ഉദ്ദ്യമത്തില്‍ കൂട്ടുചേരാവുന്നതാണ്. തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്കു പോകുന്ന 6347 നമ്പര്‍ മംഗലാപുരം എക്സ്പ്രസ്സ് ട്രൈനിന് രാവിലെ 10 മണിക്ക് കാസര്‍ഗോഡ് എത്തിച്ചേരുന്നതായിരിക്കും സൌകര്യം. സ്ഥലത്തെ സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാം. വൈകീട്ട് 4 മണിക്ക് തിരിച്ചു പോരാനാകുമെന്നും കരുതുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 9249401004.

വിനയസമ്പൂർണ്ണമായ ഈ പ്രസ്താവന നിശിത പരിശോധനക്കായി സമർപ്പിക്കുന്നു.

Posted by Mahesh on Friday, March 4, 2011 , under | comments (1)



പ്രിയരെ,
പലരും ശരിയായി ചൂണ്ടിക്കാണിച്ചത് പോലെ “മലയാളം ബ്ലോഗ്കൗൺസിൽ കൃത്യമായ ഒരു പരികല്പ്പന മുന്നോട്ട് വെക്കപ്പെട്ടിട്ടില്ല, ഏതെങ്കിലും തരത്തിലുള്ള ഒരു ദൗർബ്ബല്യത്തിന്റെ ഭാഗമാണിതെന്ന് വിലയിരുത്തപ്പെട്ടു പോകരുത്. മറിച്ച് ,ഈ മണ്ഡലവും അതിന്റെ സവിശേഷതയും അനിവാര്യമാക്കിതീർക്കുന്ന വികാസപരിണാമഘട്ടത്തേയുമാണ് ഇത് കൃത്യമായും അടയാളപ്പെടുത്തുന്നത്. 



അതുകൊണ്ടുകൂടിയുമാണ് എല്ലാവിയോചിപ്പുകളുടേയും യോചിപ്പിന്റേയും തലങ്ങളെ കൌണ്‍സില്‍ ഉറ്റുനോക്കുന്നത്,കണ്ണും കാതും തുറന്നു കേൾക്കുന്നത്. സ്വതന്ത്രവും ഉത്തരവാദിത്വപൂർണ്ണവുമായ നിർദ്ദേശങ്ങളുടെ അണമുറിയാത്ത ശ്രോതസ്സ് ഭരണസമിതീബാഹ്യമായ വിശാല നിരയിലാണെന്ന് കൗൺസിലിന്റെ ഈ ഇടക്കാല നേതൃത്വം വ്യക്തതയോടെ തിരിച്ചറിയുന്നുണ്ട്. സംഘടനാ രൂപീകരണ ലക്ഷ്യവുമായി   കൌണ്‍സിലിന്നു കൂടിച്ചേന്നിരിക്കേണ്ടിവന്നിട്ടുള്ള നിരവധി ഘട്ടങ്ങളുണ്ടായിട്ടുണ്ട്.കൂടിച്ചേരലുകളുടെ മിനുട്ടുസിൽ വ്യക്തമാവുന്നത്പോലെ,ചർച്ചചെയ്യപ്പെടേണ്ട പലതുണ്ടാവുമ്പോഴും കൂടിച്ചേരലുകളുടെ 90ശതമാനം സമയവും അപഹരിക്കാറ് ഒന്നാം അജണ്ടയായി വരുന്ന”സംഘടന“തന്നെയാണ്.എന്തുകൊണ്ട് ഇങ്ങനെ എന്നാണെങ്കിൽ?



ചിരപരിചിതമായ,അനുവർത്തിച്ചുപോരുന്ന ഏതെങ്കിലും ശീലങ്ങൾക്കോ,സംഘടനാ രൂപങ്ങൾക്കോ ,അനുദിനം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആധുനിക സംവിധാനത്തിന്റെ (അഥവാ ബൂലോകത്തിന്റെ) വർത്തമാനത്തിന്റേയും ഭാവിയുടേയും ഉത്തമ താല്പര്യങ്ങളെ തൃപ്തിപ്പെടുത്താനാവില്ല,  സാംശ്വീകരിക്കാനാവില്ല എന്നതാണ് ഉത്തരം.

വർത്തമാന സാമൂഹിക-സാംസ്കാരിക-ഭരണസമ്പ്രദായത്തിനുള്ളിൽ എല്ലാം ഒരു കെണിയായിത്തീരുന്നു എന്ന് ബുദ്ധിജീവിതമണ്ഡലം കരുതിപ്പോരുന്നുണ്ട് . ഈ അവസ്ഥയും ഈ അജണ്ടയെ ഏറെ സങ്കീർണ്ണതപ്പെടുത്തുന്നു. എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ജന്മി-കുടിയാൻ ബന്ധം,സംഘടനാ തലത്തിലുള്ള അനുയായി-നേതൃത്വ,അഥവാ മേലാള-കീഴാള ബന്ധങ്ങളെന്നിവയടക്കമുള്ള കീഴ്വഴക്കങ്ങളെ ശീലങ്ങളെ പോറൽ ഏല്പിക്കാതെ സംരക്ഷിക്കാൻ ഈ സവിശേഷ മണ്ഡലത്തിന്ന് ഒട്ടനവധികാരണങ്ങളാൽ കഴിയില്ല,അല്ലെങ്കിൽ വഴങ്ങില്ല.
എന്നാൽ , മറുവശത്ത്,ബൂലോകത്തിനകത്തും പുറത്തും വ്യക്തി - സംഘടനാ ചലനത്തിന്ന്,സർഗ്ഗാത്മക ആവിഷ്കാരത്തിന്ന് വളരെ വ്യവസ്ഥാപിതമായ ഭരണ - സാമൂഹ്യ വിലക്കുകൾ അപരിഷ്കൃതമായ രീതിയിൽശക്തവുമാണ്.ഇതാകട്ടെ ജനാധിപത്യക്രമത്തിന്റെ പൊതുസമ്മതിയാൽ നിർമ്മിതമായതും,ഇത് മുക്കണ്ണൻ നോട്ടങ്ങളായി ഇടക്കിടേ വല്ലാതെ പേടിപ്പെടുത്താറുമുണ്ട്,

സ്വതന്ത്ര സർഗ്ഗാത്മക ശേഷിയെ,സ്വച്ഛന്ദമായ അന്യേഷണങ്ങളെ കീഴടങ്ങലിന്റേയും അനുസരണയുടേയും കുറ്റിയിൽ തളച്ചുകെട്ടുന്നുമുണ്ട്.  സ്വപ്നം കാണുകയെന്നത് മനുഷ്യന്റെ മൗലികാവകാശമാണെന്ന അചഞ്ചലമായ വിശ്വാസവുമായി അത് നിരന്തരം കലഹിക്കുന്നുമുണ്ട്.
പ്രശ്ന സങ്കീർണ്ണമായ ഈ പരിസരത്തുനിന്ന് സംഘടനാ ചട്ടക്കൂടിനെ , ലളിതയുക്തിയുടെ തുരുമ്പാണി അടിച്ചുകേറ്റി ഉറപ്പിക്കുക അത്രയെളുപ്പമല്ല.

എങ്കിലും , ഒട്ടേറെ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി രചനയുടേയും വായനയുടേയും അന്യേഷണത്തിന്റേയും മണ്ഡലത്തിലേക്ക്, ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും തോല്പ്പിക്കപ്പെട്ടു പോകാതിരിക്കാൻ, കലാ-സാഹിത്യാധികളുടെ അണമുറിയാത്ത ഉറവിടമായി നിലനിർത്താൻ, ബന്ധങ്ങളുടേയും-സൗഹൃദത്തിന്റേയും തുരുത്തുകൾ കടലെടുത്തുപോകാതിരിക്കുവാൻ സർവ്വോപരി എല്ലാറ്റിന്റേയും നവം നവങ്ങളായ ഒരഴിച്ചുപണിക്ക്
കൂട്ടായ്മയുടെ സംഘടനാബന്ധത്തെ ആർജ്ജിത ജനാധിപത്യക്രമത്തിന്റെ നേർ രേഖയിൽ
സുതാര്യതയിൽ സംവാദത്തിന്റേയും കേന്ദ്രീകരണത്തിന്റേയും പ്രയോഗത്തിന്റേയും അനിവാര്യതയായി ഇത് മുന്നോട്ട് വെക്കപ്പെടുന്നു, നിയപരമായി ഇത് ഉത്ഘാടനം ചെയ്യപ്പെടുന്നു പുത്തൻ സംഘടനാ രൂപത്തിന്റെ അന്യേഷണത്തിനും ചർച്ചക്കും വഴി മരുന്നായി...

സംഘടനാക്രമങ്ങളിലെ ഇത്തരം ഉത്തരാധുനിക സങ്കല്പ്പം അരാഷ്ട്രീയമാവുമെന്ന നിരീക്ഷണം ഈ കൂട്ടായ്മയ്ക്ക് തടസ്സമാവുന്നില്ല. വിപണിയുടെ ലോകം രൂപപ്പെടുത്തുന്ന കലാസങ്കല്പങ്ങൾക്കും സൗന്ദര്യബോധത്തിനും അന്യേഷണങ്ങൾക്കും എതിർ നില്ക്കുന്നതിന്ന് പുത്തൻ സംഘടനാരൂപങ്ങൾക്ക് കഴിയുമെങ്കിൽ അർപ്പിതബുദ്ധിയോടെ അനിവാര്യമായി വന്നിട്ടുള്ള,ഉണ്ടാക്കാനും ഇല്ലാതാക്കാനും കഴിയുന്ന ഒരു സംഘടനാ ബന്ധം ന്യായീകരിക്കപ്പെടുന്നുണ്ട്.

എഴുത്തുകാരനെ സൃഷ്ടിക്കാൻ സഘടനക്ക് കഴിയണമെന്നില്ല.
എഴുത്തുകാരന്ന് സംഘടനയുണ്ടാവാം . പ്രസാധകർക്കും നിരൂപകർക്കും വിതരണക്കാർക്കും സംഘടനയുണ്ട്.പ്രതിലോമപരമായ താല്പ്പര്യങ്ങളും ഇവർ സംരക്ഷിക്കുന്നുണ്ട്.
എഴുത്തുകാരനെ ഇവർ മാളത്തിലൊളിപ്പിക്കാനും,
എഴുത്തുകാരുടെ ചങ്ങാത്തം ഇല്ലാതാക്കാനും,
ആരോഗ്യകരമായ സാഹിത്യസൗഹൃദങ്ങളെ തകർക്കാനും,
പ്രതിഭാസംഗമങ്ങളേയും അതിഷ്ടപ്പെടുന്നില്ല....

“ബൂലോകം ഇന്ന് വ്യാപൃതമായിട്ടുള്ളത് നഗരവിഷയങ്ങളിലും,സമ്പന്ന,ഇടത്തരം ജീവിതവ്യവഹാരങ്ങളിലാണ്.സാധാരണക്കാരനെ,ഗ്രാമീണ-വിഭാഗങ്ങളെ അത് അഭിസംബോധനചെയ്യുന്നില്ല”എന്ന നിരീക്ഷണവും ഗൗരവമായി നാം കേൾക്കേൾണ്ടവതന്നെ.
ഇത്രയും സൂചനകൾ കൗൺസിൽ കടന്നുപോവുന്ന പ്രശ്ന മണ്ഡലത്തിലേക്കുള്ള ഒരു ശ്രദ്ധഷണിക്കലായി കരുതുക.
തീർച്ചയായും നമ്മുടെലക്ഷ്യത്തിൽ സ്വതന്ത്രവും അന്തസ്സുറ്റതുമായ അന്താരാഷ്ട്ര ഐ ടി സംവിധാങ്ങളുടെ, സർഗ്ഗാത്മകചിന്തയുടേയും രചനാത്മകമായ ധൈഷണികതയുടേയും പരസ്പര ബന്ധങ്ങളെ
കൂട്ടിയിണക്കുക എന്നതും കൂടിയാണ്....                                                                                                                       കൌണ്‍സിലിന്നു വേണ്ടി  സിക്രട്ടറി 
  

മലയാളം ബ്ലോഗ്‌ കൗൺസിൽ

Posted by Mahesh on Monday, March 15, 2010 , under | comments (3)



സുഹൃത്തുക്കളെ,

വേൾഡ്‌ മലയാളം ബ്ലോഗ്‌ കൗൺസിൽ എന്നപേരിൽ ഒരു സംഘടന രൂപീകരിച്ചു കൊണ്ട്‌ കേരള ബ്ലോഗ്‌ അക്കാദമി ചരിത്ര പരമായ ഒരു ദൗത്യം കൂടി നിർവ്വഹിച്ചിരിക്കുകയാണ്. ശാസ്ത്ര-സാങ്കേതികക്കുതിപ്പ്‌ സമ്മാനിച്ച ബ്ലോഗ്‌ ഒരു മാധ്യമം എന്ന രൂപത്തിൽ ആഴവും പരപ്പും താണ്ടി മുന്നേറുകയാണല്ലോ. എന്നാൽ അതിനോട്‌ ഇഴ ചേർന്ന് കൊണ്ട്‌ ചില അനാരോഗ്യ പ്രവണതകളും അനുദിനം ശക്തി പ്രാപിക്കുന്നുണ്ട്‌ എന്ന് നാം തിരിച്ചറിയുന്നു. ഇത്‌ പലപ്പോഴും സർഗ്ഗാത്മക പ്രവർത്തനത്തെ വിഘാതപ്പെടുത്തുമോ എന്ന ആശങ്കയായി‌ പലരിലും പലപ്പോഴും ഘനീഭവിച്ചിരുന്നു. അപ്പോഴൊക്കെ അക്കാദമിയുടെ രൂപപരമായ പരിമിതിയെ ഫലപ്രദമായി മറികടക്കുന്ന വിപുലവും ചടുലവുമായ ഒരു കൂട്ടായ്മയുടെ പിറവിക്കായി‌ സാഹചര്യവും സന്ദർഭവും നമ്മോടാവശ്യപ്പെട്ടിരുന്നു. അത്തരമൊരു പ്രേരണ ചെലുത്തിയ അന്വേഷണവും പ്രവർത്തനവുമാണ് കൗൺസിൽ രൂപീകരണവും പ്രാഥമിക കടമകളുടെ നിർവ്വഹണത്തിലും എത്തിനിൽക്കുന്നത്‌. ഈ മണ്ഡലത്തിലെ നമ്മുടെ ആശയാഭിലാഷങ്ങളുടെ ക്രിയാത്മതകത ഏതെങ്കിലും ഭരണ നേതൃത്വത്തിന്റെ ചെപ്പടി വിദ്യകൊണ്ട്‌ മാത്രം കൈവരിക്കാമെന്ന വിശ്വാസം ഈ ഭരണസമിതിക്കില്ല. ബ്ലോഗിന്റെ ഇന്ന് വരേയുള്ള വികാസ ചരിത്രത്തിൽ വിലമതിക്കാനാവാത്ത മഹത്തായ സംഭാവന നൽകിയ ,നൽകികൊണ്ടിരിക്കുന്ന ആദരണീയർ ഉൾപ്പെടാത്ത ഏത്‌ തീരുമാനവും ശുഷ്കമായിരിക്കുമെന്നും,ഭാഗികമായിരിക്കുമെന്നും ഈ ഭരണസമിതിക്ക്‌ നല്ല ബോധ്യമുണ്ട്‌. ഈ കൂട്ടായ്മ നിലനിന്നു കാണാൻ ആഗ്രഹിക്കുന്ന എല്ലാ നല്ല മനസ്സുകളും ബ്ലോഗിന്റെ വളർച്ചക്ക്‌ വേണ്ടി പ്രയത്നിച്ച എല്ലാ മഹത്‌ വ്യക്തിത്വങ്ങളും കൗൺസിലിന്റെ പ്രവത്തനങ്ങളിൽ എല്ലാ അർത്ഥത്തിലും പങ്കാളികളായി‌ കൂട്ടുത്തര വാദിത്വം ഏറ്റെടുക്കണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു.
Read more...