Latest News

മലയാളം ബ്ലോഗ്‌ കൗൺസിൽ

Monday, March 15, 2010 , Posted by Mahesh at 11:08 AM

സുഹൃത്തുക്കളെ,

വേൾഡ്‌ മലയാളം ബ്ലോഗ്‌ കൗൺസിൽ എന്നപേരിൽ ഒരു സംഘടന രൂപീകരിച്ചു കൊണ്ട്‌ കേരള ബ്ലോഗ്‌ അക്കാദമി ചരിത്ര പരമായ ഒരു ദൗത്യം കൂടി നിർവ്വഹിച്ചിരിക്കുകയാണ്. ശാസ്ത്ര-സാങ്കേതികക്കുതിപ്പ്‌ സമ്മാനിച്ച ബ്ലോഗ്‌ ഒരു മാധ്യമം എന്ന രൂപത്തിൽ ആഴവും പരപ്പും താണ്ടി മുന്നേറുകയാണല്ലോ. എന്നാൽ അതിനോട്‌ ഇഴ ചേർന്ന് കൊണ്ട്‌ ചില അനാരോഗ്യ പ്രവണതകളും അനുദിനം ശക്തി പ്രാപിക്കുന്നുണ്ട്‌ എന്ന് നാം തിരിച്ചറിയുന്നു. ഇത്‌ പലപ്പോഴും സർഗ്ഗാത്മക പ്രവർത്തനത്തെ വിഘാതപ്പെടുത്തുമോ എന്ന ആശങ്കയായി‌ പലരിലും പലപ്പോഴും ഘനീഭവിച്ചിരുന്നു. അപ്പോഴൊക്കെ അക്കാദമിയുടെ രൂപപരമായ പരിമിതിയെ ഫലപ്രദമായി മറികടക്കുന്ന വിപുലവും ചടുലവുമായ ഒരു കൂട്ടായ്മയുടെ പിറവിക്കായി‌ സാഹചര്യവും സന്ദർഭവും നമ്മോടാവശ്യപ്പെട്ടിരുന്നു. അത്തരമൊരു പ്രേരണ ചെലുത്തിയ അന്വേഷണവും പ്രവർത്തനവുമാണ് കൗൺസിൽ രൂപീകരണവും പ്രാഥമിക കടമകളുടെ നിർവ്വഹണത്തിലും എത്തിനിൽക്കുന്നത്‌. ഈ മണ്ഡലത്തിലെ നമ്മുടെ ആശയാഭിലാഷങ്ങളുടെ ക്രിയാത്മതകത ഏതെങ്കിലും ഭരണ നേതൃത്വത്തിന്റെ ചെപ്പടി വിദ്യകൊണ്ട്‌ മാത്രം കൈവരിക്കാമെന്ന വിശ്വാസം ഈ ഭരണസമിതിക്കില്ല. ബ്ലോഗിന്റെ ഇന്ന് വരേയുള്ള വികാസ ചരിത്രത്തിൽ വിലമതിക്കാനാവാത്ത മഹത്തായ സംഭാവന നൽകിയ ,നൽകികൊണ്ടിരിക്കുന്ന ആദരണീയർ ഉൾപ്പെടാത്ത ഏത്‌ തീരുമാനവും ശുഷ്കമായിരിക്കുമെന്നും,ഭാഗികമായിരിക്കുമെന്നും ഈ ഭരണസമിതിക്ക്‌ നല്ല ബോധ്യമുണ്ട്‌. ഈ കൂട്ടായ്മ നിലനിന്നു കാണാൻ ആഗ്രഹിക്കുന്ന എല്ലാ നല്ല മനസ്സുകളും ബ്ലോഗിന്റെ വളർച്ചക്ക്‌ വേണ്ടി പ്രയത്നിച്ച എല്ലാ മഹത്‌ വ്യക്തിത്വങ്ങളും കൗൺസിലിന്റെ പ്രവത്തനങ്ങളിൽ എല്ലാ അർത്ഥത്തിലും പങ്കാളികളായി‌ കൂട്ടുത്തര വാദിത്വം ഏറ്റെടുക്കണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു.
Read more...

Currently have 3 comments:

Leave a Reply

Post a Comment