Latest News

വിനയസമ്പൂർണ്ണമായ ഈ പ്രസ്താവന നിശിത പരിശോധനക്കായി സമർപ്പിക്കുന്നു.

Friday, March 4, 2011 , Posted by Mahesh at 11:57 AM

പ്രിയരെ,
പലരും ശരിയായി ചൂണ്ടിക്കാണിച്ചത് പോലെ “മലയാളം ബ്ലോഗ്കൗൺസിൽ കൃത്യമായ ഒരു പരികല്പ്പന മുന്നോട്ട് വെക്കപ്പെട്ടിട്ടില്ല, ഏതെങ്കിലും തരത്തിലുള്ള ഒരു ദൗർബ്ബല്യത്തിന്റെ ഭാഗമാണിതെന്ന് വിലയിരുത്തപ്പെട്ടു പോകരുത്. മറിച്ച് ,ഈ മണ്ഡലവും അതിന്റെ സവിശേഷതയും അനിവാര്യമാക്കിതീർക്കുന്ന വികാസപരിണാമഘട്ടത്തേയുമാണ് ഇത് കൃത്യമായും അടയാളപ്പെടുത്തുന്നത്. 



അതുകൊണ്ടുകൂടിയുമാണ് എല്ലാവിയോചിപ്പുകളുടേയും യോചിപ്പിന്റേയും തലങ്ങളെ കൌണ്‍സില്‍ ഉറ്റുനോക്കുന്നത്,കണ്ണും കാതും തുറന്നു കേൾക്കുന്നത്. സ്വതന്ത്രവും ഉത്തരവാദിത്വപൂർണ്ണവുമായ നിർദ്ദേശങ്ങളുടെ അണമുറിയാത്ത ശ്രോതസ്സ് ഭരണസമിതീബാഹ്യമായ വിശാല നിരയിലാണെന്ന് കൗൺസിലിന്റെ ഈ ഇടക്കാല നേതൃത്വം വ്യക്തതയോടെ തിരിച്ചറിയുന്നുണ്ട്. സംഘടനാ രൂപീകരണ ലക്ഷ്യവുമായി   കൌണ്‍സിലിന്നു കൂടിച്ചേന്നിരിക്കേണ്ടിവന്നിട്ടുള്ള നിരവധി ഘട്ടങ്ങളുണ്ടായിട്ടുണ്ട്.കൂടിച്ചേരലുകളുടെ മിനുട്ടുസിൽ വ്യക്തമാവുന്നത്പോലെ,ചർച്ചചെയ്യപ്പെടേണ്ട പലതുണ്ടാവുമ്പോഴും കൂടിച്ചേരലുകളുടെ 90ശതമാനം സമയവും അപഹരിക്കാറ് ഒന്നാം അജണ്ടയായി വരുന്ന”സംഘടന“തന്നെയാണ്.എന്തുകൊണ്ട് ഇങ്ങനെ എന്നാണെങ്കിൽ?



ചിരപരിചിതമായ,അനുവർത്തിച്ചുപോരുന്ന ഏതെങ്കിലും ശീലങ്ങൾക്കോ,സംഘടനാ രൂപങ്ങൾക്കോ ,അനുദിനം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആധുനിക സംവിധാനത്തിന്റെ (അഥവാ ബൂലോകത്തിന്റെ) വർത്തമാനത്തിന്റേയും ഭാവിയുടേയും ഉത്തമ താല്പര്യങ്ങളെ തൃപ്തിപ്പെടുത്താനാവില്ല,  സാംശ്വീകരിക്കാനാവില്ല എന്നതാണ് ഉത്തരം.

വർത്തമാന സാമൂഹിക-സാംസ്കാരിക-ഭരണസമ്പ്രദായത്തിനുള്ളിൽ എല്ലാം ഒരു കെണിയായിത്തീരുന്നു എന്ന് ബുദ്ധിജീവിതമണ്ഡലം കരുതിപ്പോരുന്നുണ്ട് . ഈ അവസ്ഥയും ഈ അജണ്ടയെ ഏറെ സങ്കീർണ്ണതപ്പെടുത്തുന്നു. എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ജന്മി-കുടിയാൻ ബന്ധം,സംഘടനാ തലത്തിലുള്ള അനുയായി-നേതൃത്വ,അഥവാ മേലാള-കീഴാള ബന്ധങ്ങളെന്നിവയടക്കമുള്ള കീഴ്വഴക്കങ്ങളെ ശീലങ്ങളെ പോറൽ ഏല്പിക്കാതെ സംരക്ഷിക്കാൻ ഈ സവിശേഷ മണ്ഡലത്തിന്ന് ഒട്ടനവധികാരണങ്ങളാൽ കഴിയില്ല,അല്ലെങ്കിൽ വഴങ്ങില്ല.
എന്നാൽ , മറുവശത്ത്,ബൂലോകത്തിനകത്തും പുറത്തും വ്യക്തി - സംഘടനാ ചലനത്തിന്ന്,സർഗ്ഗാത്മക ആവിഷ്കാരത്തിന്ന് വളരെ വ്യവസ്ഥാപിതമായ ഭരണ - സാമൂഹ്യ വിലക്കുകൾ അപരിഷ്കൃതമായ രീതിയിൽശക്തവുമാണ്.ഇതാകട്ടെ ജനാധിപത്യക്രമത്തിന്റെ പൊതുസമ്മതിയാൽ നിർമ്മിതമായതും,ഇത് മുക്കണ്ണൻ നോട്ടങ്ങളായി ഇടക്കിടേ വല്ലാതെ പേടിപ്പെടുത്താറുമുണ്ട്,

സ്വതന്ത്ര സർഗ്ഗാത്മക ശേഷിയെ,സ്വച്ഛന്ദമായ അന്യേഷണങ്ങളെ കീഴടങ്ങലിന്റേയും അനുസരണയുടേയും കുറ്റിയിൽ തളച്ചുകെട്ടുന്നുമുണ്ട്.  സ്വപ്നം കാണുകയെന്നത് മനുഷ്യന്റെ മൗലികാവകാശമാണെന്ന അചഞ്ചലമായ വിശ്വാസവുമായി അത് നിരന്തരം കലഹിക്കുന്നുമുണ്ട്.
പ്രശ്ന സങ്കീർണ്ണമായ ഈ പരിസരത്തുനിന്ന് സംഘടനാ ചട്ടക്കൂടിനെ , ലളിതയുക്തിയുടെ തുരുമ്പാണി അടിച്ചുകേറ്റി ഉറപ്പിക്കുക അത്രയെളുപ്പമല്ല.

എങ്കിലും , ഒട്ടേറെ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി രചനയുടേയും വായനയുടേയും അന്യേഷണത്തിന്റേയും മണ്ഡലത്തിലേക്ക്, ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും തോല്പ്പിക്കപ്പെട്ടു പോകാതിരിക്കാൻ, കലാ-സാഹിത്യാധികളുടെ അണമുറിയാത്ത ഉറവിടമായി നിലനിർത്താൻ, ബന്ധങ്ങളുടേയും-സൗഹൃദത്തിന്റേയും തുരുത്തുകൾ കടലെടുത്തുപോകാതിരിക്കുവാൻ സർവ്വോപരി എല്ലാറ്റിന്റേയും നവം നവങ്ങളായ ഒരഴിച്ചുപണിക്ക്
കൂട്ടായ്മയുടെ സംഘടനാബന്ധത്തെ ആർജ്ജിത ജനാധിപത്യക്രമത്തിന്റെ നേർ രേഖയിൽ
സുതാര്യതയിൽ സംവാദത്തിന്റേയും കേന്ദ്രീകരണത്തിന്റേയും പ്രയോഗത്തിന്റേയും അനിവാര്യതയായി ഇത് മുന്നോട്ട് വെക്കപ്പെടുന്നു, നിയപരമായി ഇത് ഉത്ഘാടനം ചെയ്യപ്പെടുന്നു പുത്തൻ സംഘടനാ രൂപത്തിന്റെ അന്യേഷണത്തിനും ചർച്ചക്കും വഴി മരുന്നായി...

സംഘടനാക്രമങ്ങളിലെ ഇത്തരം ഉത്തരാധുനിക സങ്കല്പ്പം അരാഷ്ട്രീയമാവുമെന്ന നിരീക്ഷണം ഈ കൂട്ടായ്മയ്ക്ക് തടസ്സമാവുന്നില്ല. വിപണിയുടെ ലോകം രൂപപ്പെടുത്തുന്ന കലാസങ്കല്പങ്ങൾക്കും സൗന്ദര്യബോധത്തിനും അന്യേഷണങ്ങൾക്കും എതിർ നില്ക്കുന്നതിന്ന് പുത്തൻ സംഘടനാരൂപങ്ങൾക്ക് കഴിയുമെങ്കിൽ അർപ്പിതബുദ്ധിയോടെ അനിവാര്യമായി വന്നിട്ടുള്ള,ഉണ്ടാക്കാനും ഇല്ലാതാക്കാനും കഴിയുന്ന ഒരു സംഘടനാ ബന്ധം ന്യായീകരിക്കപ്പെടുന്നുണ്ട്.

എഴുത്തുകാരനെ സൃഷ്ടിക്കാൻ സഘടനക്ക് കഴിയണമെന്നില്ല.
എഴുത്തുകാരന്ന് സംഘടനയുണ്ടാവാം . പ്രസാധകർക്കും നിരൂപകർക്കും വിതരണക്കാർക്കും സംഘടനയുണ്ട്.പ്രതിലോമപരമായ താല്പ്പര്യങ്ങളും ഇവർ സംരക്ഷിക്കുന്നുണ്ട്.
എഴുത്തുകാരനെ ഇവർ മാളത്തിലൊളിപ്പിക്കാനും,
എഴുത്തുകാരുടെ ചങ്ങാത്തം ഇല്ലാതാക്കാനും,
ആരോഗ്യകരമായ സാഹിത്യസൗഹൃദങ്ങളെ തകർക്കാനും,
പ്രതിഭാസംഗമങ്ങളേയും അതിഷ്ടപ്പെടുന്നില്ല....

“ബൂലോകം ഇന്ന് വ്യാപൃതമായിട്ടുള്ളത് നഗരവിഷയങ്ങളിലും,സമ്പന്ന,ഇടത്തരം ജീവിതവ്യവഹാരങ്ങളിലാണ്.സാധാരണക്കാരനെ,ഗ്രാമീണ-വിഭാഗങ്ങളെ അത് അഭിസംബോധനചെയ്യുന്നില്ല”എന്ന നിരീക്ഷണവും ഗൗരവമായി നാം കേൾക്കേൾണ്ടവതന്നെ.
ഇത്രയും സൂചനകൾ കൗൺസിൽ കടന്നുപോവുന്ന പ്രശ്ന മണ്ഡലത്തിലേക്കുള്ള ഒരു ശ്രദ്ധഷണിക്കലായി കരുതുക.
തീർച്ചയായും നമ്മുടെലക്ഷ്യത്തിൽ സ്വതന്ത്രവും അന്തസ്സുറ്റതുമായ അന്താരാഷ്ട്ര ഐ ടി സംവിധാങ്ങളുടെ, സർഗ്ഗാത്മകചിന്തയുടേയും രചനാത്മകമായ ധൈഷണികതയുടേയും പരസ്പര ബന്ധങ്ങളെ
കൂട്ടിയിണക്കുക എന്നതും കൂടിയാണ്....                                                                                                                       കൌണ്‍സിലിന്നു വേണ്ടി  സിക്രട്ടറി 
  

Currently have 1 comments:

Leave a Reply

Post a Comment